
കോട്ടയം: ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്. വിമർശനമുന്നയിച്ച ബിജെപി നേതാവ് പി സി ജോർജിന് ചിട്ട മറുപടിയാണ് ബിഷപ്പ് നൽകിയത്.
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകള്‍ ഭേദിച്ച് സംസാരിക്കുന്നു. കൈയടിക്ക് വേണ്ടിയോ സംസ്‌കാരമില്ലാതെ ‘ചാനല്‍ഭാഷകള്‍’ സൃഷ്‌ടിക്കുന്നതിന് വേണ്ടിയോ ഇത്തരം സംസാരങ്ങള്‍ നടത്തരുത്. അദ്ദേഹം ഓർമ്മിപ്പിച്ചു.
മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെ കുറിച്ച് എന്തും വിളിച്ചുപറയുന്നു. വിമർശനം മാന്യമായ ഭാഷയിലാകണം. രഹസ്യമായല്ല പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്‌ക്ക് അവകാശമുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി. പൊതുപ്രവർത്തകർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കുന്നത് ഈ നാട്ടില്‍ പതിവായിരിക്കുകയാണ്. ആരെയും പേരെടുത്ത് പറയുന്നില്ലെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കാതെ സംസാരിക്കുന്നത് വലിയ തെറ്റാണെന്ന് മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കാലങ്ങളായി രാഷ്‌ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവർ തങ്ങളുടെ വ്യക്തിത്വത്തിന് ചേരാത്തവിധം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തെറ്റായ സമീപനമാണ്. വൈദികരും മെത്രാന്മാരും എപ്പോഴും നിഷ്‌പക്ഷരായി മിണ്ടാതിരിക്കണമെന്ന് പറയുന്നത് ജനാധിപത്യ രാജ്യത്ത് സാദ്ധ്യമല്ല. എപ്പോഴും നിഷ്‌പക്ഷരായിരിക്കുക എന്നാല്‍ എപ്പോഴും പ്രസക്തിയില്ലാത്തവനായി ഇരിക്കുക എന്നാണ് അർത്ഥം’ മാർ ജോസഫ് കല്ലറങ്ങാട് വ്യക്തമാക്കി.
സഭയുടെ ഐഡന്റിറ്റി നിലനിർത്താൻ സത്യം ജനങ്ങളോട് പറയാൻ തങ്ങള്‍ക്കവകാശമുണ്ട്. വോട്ടിന്റെ കാര്യം രഹസ്യമായി പറയേണ്ട ഒന്നല്ല, അത് പരസ്യമായി ചോദിക്കാനും തങ്ങളുടെ നിലപാട് വ്യക്തമാക്കാനും സഭയ്‌ക്ക് അവകാശമുണ്ട്. സത്യം ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കാൻ പേടിക്കേണ്ട കാര്യമില്ലെന്നും പാലാ ബിഷപ്പ് പറഞ്ഞു.



