
തൃശ്ശൂര്‍: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതിക്കെതിരെ സിബിസിഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
എഫ്‌സിആര്‍എ ഭരണഘടനയ്ക്കും മതേതരത്വത്തിനും പൗരാവകാശങ്ങള്‍ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. നിയമഭേദഗതി കൊണ്ടുവരുന്നതില്‍ ആശങ്കയുണ്ട്. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവരുടെ വിശേഷദിവസങ്ങള്‍ പരീക്ഷാ ദിവസങ്ങളാക്കിയതില്‍ വേദനയുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. പെസഹ, വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ പല കുട്ടികള്‍ക്കും പരീക്ഷ എഴുതേണ്ടി വരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടക്കുന്നതും വിശുദ്ധ വാരദിനങ്ങളിലായത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


