video

00:00

മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ ; പിടിയിലായത് അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ച്

മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ ; പിടിയിലായത് അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ച്

Spread the love

സ്വന്തം ലേഖകൻ

അട്ടപ്പാടി : മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ. അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ചാണ് ശ്രീമതി പിടിയിലായത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ശ്രീമതി പിടിയിലായത്.

കർണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബർ അവസാനം മഞ്ചക്കണ്ടിയിൽ നടന്ന പോലീസുമായുള്ള ഏറ്റമുട്ടലിൽ ഉൾപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ ശ്രീമതി കൊല്ലപ്പെട്ടതായാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയാത്തതിനെ തുടർന്ന് അവർ രക്ഷപ്പെട്ടതായി പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തണ്ടർബോൾട്ട് ശ്രീമതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏറെകാലമായി കബനി ദളത്തിനു വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ശ്രീമതി പ്രവർത്തിച്ചിരുന്നത്.ശ്രീമതിയുടെ കൂടെയുണ്ടായിരുന്ന ദീപകിനെ നവംബർ ഏഴിന് ക്യൂബ്രാഞ്ച് കസ്റ്റഡിലെടുത്തിരുന്നു. ശ്രീമതിയ്ക്ക് അഞ്ചു വയസുള്ള ഒരു കുഞ്ഞുണ്ട്.