play-sharp-fill
കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസിന്റെ ഹെലികോപ്ടര്‍ നിരീക്ഷണം; ദിവസങ്ങള്‍ക്കുമുമ്പ് വനവികസന കോര്‍പറേഷന്‍ ഡിവിഷന്‍ ഓഫിസ് അടിച്ചു തകര്‍ത്തതാണ് നിരീക്ഷണത്തിനു കാരണം

കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസിന്റെ ഹെലികോപ്ടര്‍ നിരീക്ഷണം; ദിവസങ്ങള്‍ക്കുമുമ്പ് വനവികസന കോര്‍പറേഷന്‍ ഡിവിഷന്‍ ഓഫിസ് അടിച്ചു തകര്‍ത്തതാണ് നിരീക്ഷണത്തിനു കാരണം

സ്വന്തം ലേഖിക

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസിന്റെ ഹെലികോപ്ടര്‍ നിരീക്ഷണം. സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടറിലാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ഇന്നലെ രാത്രി നടത്തിയത്.

ആറളംകൊട്ടിയൂര്‍ വനമേഖലകളില്‍ ഇരിട്ടി എ.എസ്.പി തപോഷ്ബസു മതാരിയുടെ നേതൃത്വത്തിലായിരുന്നു ആകാശ നിരീക്ഷണം. മാനന്തവാടി തലപ്പുഴ കമ്പമലയില്‍ ദിവസങ്ങള്‍ക്കുമുമ്പ് വനവികസന കോര്‍പറേഷന്‍ ഡിവിഷന്‍ ഓഫിസ് അടിച്ചു തകര്‍ത്തതോടെയാണ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ദിവസംകൂടി വനാതിര്‍ത്തി മേഖലകളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. വയനാട് തലപ്പുഴകമ്പമല പ്രദേശങ്ങളില്‍നിന്ന് മാവോവാദികള്‍ ആറളം, കൊട്ടിയൂര്‍ മേഖലകളിലേക്ക് കടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം