play-sharp-fill
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം ; മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കി

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം ; മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കി

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടി  ഉൾവനത്തിൽ വീണ്ടും  മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉള്ളതായി സൂചന. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ഭീകരര്‍ ഉള്‍വനത്തില്‍ ഉണ്ടെന്ന വിവരമാണ് നിലവിൽ ലഭിക്കുന്നത്.   ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കി. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്കായാണ് പരിശോധന.

രക്ഷപ്പെട്ട മാവോയിസ്റ്റുകൾ കാടിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ തമിഴ്‌നാട് പൊലീസും കര്‍ണ്ണാടക പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനായി  വനത്തിനുള്ളിൽ  ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നിലവിൽ  നടക്കുന്നത്.


എന്നാൽ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിത ആരാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഭീകരര്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നടന്ന സ്ഥലങ്ങളില്‍ ഫോറന്‍സിക് സംഘം വീണ്ടും പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സിപിഐയും പ്രതിപക്ഷവും.