ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഗ്രാമീണരെ വധിച്ചു; ബീജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്

Spread the love

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഗ്രാമീണരെ വധിച്ചു. ബീജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്.ഛത്തീസ്ഗഡ് പോലീസാണ് കൊലപാതക വിവരം അറിയിച്ചത്.

ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടുകൂടെയാണ് അമിത് ഷാ ഛത്തീസ്ഗഡിലെത്തുക.

ജൂണ്‍ 17 ന്, ബിജാപൂർ ജില്ലയിലെ ഒരു ഗ്രാമത്തില്‍ 13 വയസ്സുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് ഗ്രാമീണരെ മാവോയിസ്റ്റുകള്‍ കയർ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയിരുന്നു. മരിച്ച മൂന്ന് പേരില്‍ രണ്ടുപേർ ഈ വർഷം മാർച്ചില്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയ മുതിർന്ന മാവോയിസ്റ്റ് കേഡർ ദിനേശ് മോഡിയത്തിന്‍റെ ബന്ധുക്കളാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group