കാക്കി ഷർട്ടിട്ട് ‘കീരി’ കടയിലെത്തും; ഡ്രൈവർ എന്ന വ്യാജേന കടകളിലും ബസ്സുകളിലും മോഷണം; കെട്ടിടതൊഴിലാളികളുടെ പോക്കറ്റിൽ നിന്ന് പണം അടിച്ചുമാറ്റുന്നതും പതിവ് രീതി; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

Spread the love

ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതി അടിമാലി പോലീസിന്റെ പിടിയിൽ. പന്ത്രണ്ടോളം മോഷണ കേസുകളിൽ പ്രതിയായ കീരി രതീഷ് എന്ന് വിളിക്കുന്ന രതീഷ് സുകുമാരനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം ആറാം തിയതി അടിമാലിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൽ നിന്നും 14,500 രൂപ മോഷണം പോയിരുന്നു. കാക്കി ഷർട്ടിട്ട് കടയിലെത്തിയ പ്രതി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊട്ടൻകാട്, ടീ കമ്പനി സ്വദേശി പുളിക്കകുന്നേൽ രതീഷ് സുകുമാരൻ പിടിയിലായത്.

2003 മുതൽ മോഷണക്കേസുകളിൽ പല തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് രതീഷെന്ന് പോലീസ് പറഞ്ഞു. നാലുമാസം മുമ്പാണ് അവസാനം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കാക്കി വസ്ത്രം ധരിച്ച് ഡ്രൈവർ എന്ന് പരിചയപ്പെടുത്തിയാണ് രതീഷ് ഭൂരിഭാഗം മോഷണങ്ങളും നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകൾക്ക് പുറമെ ബസുകളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പണി നടക്കുന്ന കെട്ടിടങ്ങളിലെ തൊഴിലാളികളുടെ പോക്കറ്റിൽ നിന്ന് പണം മോഷ്ടിക്കുന്നതും രതീഷിന്‍റെ പതിവ് രീതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.