
കോട്ടയം: നമ്മുടെ പ്രഭാതങ്ങളെ കൂകിയുണർത്തുന്നവരാണല്ലോ
പ്രകൃതിയുടെ വരദാനങ്ങളായ കിളികളും കുരുവികളുമൊക്കെ .
പക്ഷികളുടെ കളകളാരവങ്ങൾ കുറ്റിപ്പുറത്ത് കേശവൻ നായർ പാടിയതു പോലെ താക്കോൽ കൊടുക്കാതെ അരുണോദയത്തിൽ താനേ മുഴങ്ങുന്ന വലിയ അലാറങ്ങൾ തന്നെയാണ് .
” പണി തീരാത്ത വീട് ” എന്ന ചിത്രത്തിലെ
ജയചന്ദ്രന്റെ പ്രശസ്തമായ
“സുപ്രഭാതം …..” എന്ന ഗാനത്തിന്റെ ബീജിഎം ആണ് പെട്ടെന്ന് ഓർമ്മ വരുന്നത് .
സുപ്രഭാതത്തിന്റെ മുഴുവൻ സൗന്ദര്യവും ആ സംഗീത ധമനികളിൽ ഒളിഞ്ഞിരിപ്പുണ്ട്.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ ബിജിഎം സലിൽ ചൗധരി സംഗീത സംവിധാനം നിർവ്വഹിച്ച ” നെല്ല് ” എന്ന ചിത്രത്തിലെ
“ന…
[4:06 pm, 12/11/2024] [email protected]: മനുഷ്യൻ മണ്ണു പങ്കു വെച്ചപ്പോൾ ആകാശം കീഴടക്കാൻ കഴിഞ്ഞത് പ്രകൃതിയുടെ ഗായകരായ ഈ ദേശാടനക്കിളികൾക്കാണ് .:
കിളി ചിലച്ചൂ
കിലുകിലെ കൈവള ചിരിച്ചൂ

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം: നമ്മുടെ പ്രഭാതങ്ങളെ കൂകിയുണർത്തുന്നവരാണല്ലോ
പ്രകൃതിയുടെ വരദാനങ്ങളായ കിളികളും കുരുവികളുമൊക്കെ .
പക്ഷികളുടെ കളകളാരവങ്ങൾ കുറ്റിപ്പുറത്ത് കേശവൻ നായർ പാടിയതു പോലെ താക്കോൽ കൊടുക്കാതെ അരുണോദയത്തിൽ താനേ മുഴങ്ങുന്ന വലിയ അലാറങ്ങൾ തന്നെയാണ് .
” പണി തീരാത്ത വീട് ” എന്ന ചിത്രത്തിലെ
ജയചന്ദ്രന്റെ പ്രശസ്തമായ
“സുപ്രഭാതം …..” എന്ന ഗാനത്തിന്റെ ബീജിഎം ആണ് പെട്ടെന്ന് ഓർമ്മ വരുന്നത് .
സുപ്രഭാതത്തിന്റെ മുഴുവൻ സൗന്ദര്യവും ആ സംഗീത ധമനികളിൽ ഒളിഞ്ഞിരിപ്പുണ്ട്.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ ബിജിഎം സലിൽ ചൗധരി സംഗീത സംവിധാനം നിർവ്വഹിച്ച ” നെല്ല് ” എന്ന ചിത്രത്തിലെ
“നീല പൊന്മാനേ…..” എന്ന ഗാനത്തിനായിരുന്നുവല്ലോ .
ഏകദേശം ഒരു മിനിട്ടോളം നീണ്ടു നിൽക്കുന്ന ഒട്ടേറെ കിളിനാദങ്ങളിൽ
നിന്നായിയിരുന്നു സലിൽ ചൗധരി ആ പ്രിയപ്പെട്ട നാദധാര സൃഷ്ടിച്ചെടുത്തത് .
സംഗീതസാഹിത്യത്തിൽ പ്രത്യേകിച്ച് ചലച്ചിത്ര ഗാനരചനകളിൽ ഒട്ടനവധി കിളികളുടെ സാന്നിദ്ധ്യം നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട് . പ്രകൃതിയുടെ പൊന്നോമനകളായ ,
നമ്മളുടെ പ്രഭാതങ്ങളെ പ്രസാദപൂർണമാക്കുന്ന കുറച്ചു കിളികളെ തേടുകയാണ് ഈ ദിവസത്തെ “പാട്ടോർമ്മ”യിലൂടെ .
കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലിൽ നിന്നു തന്നെ തുടങ്ങാം
” വേഴാമ്പൽ കേഴും വേനൽ കുടീരം നീ …. ”
(ചിത്രം ഓളങ്ങൾ – രചന
ഓ എൻ വി – സംഗീതം ഇളയരാജ – ആലാപനം എസ് ജാനകി , യേശുദാസ്)
“നാടൻ പാട്ടിലെ മൈന
നാടോടി പാട്ടിലെ മൈന…. ”
( ചിത്രം രാഗം – രചന വയലാർ സംഗീതം സലിൽ ചൗധരി – ആലാപനം വാണി ജയറാം) “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ …”
(ചിത്രം കന്മദം – രചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം രവീന്ദ്രൻ ആലാപനം യേശുദാസ് )
” കദളിവാഴക്കയ്യിലിരുന്നൊരു കാക്കയിന്നു വിരുന്നു വിളിച്ചു …”
( ചിത്രം ഉമ്മ – രചന പി ഭാസ്കരൻ സംഗീതം ബാബുരാജ് – ആലാപനം ജിക്കി )
” കുയിലിന്റെ മണിനാദം കേട്ടു കാട്ടിൽ കുതിരക്കുളമ്പടികേട്ടു .. ”
( ചിത്രം പത്മവ്യൂഹം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജുനൻ – ആലാപനം യേശുദാസ് )
” കുണുക്കിട്ട കോഴി കുളക്കോഴി ….”
(രചന വയലാർ – സംഗീതം ദേവരാജൻ -ചിത്രം ചെമ്പരത്തി – ആലാപനം മാധുരി )
“തക്കിടി മുണ്ടൻ താറാവേ …. ”
(ചിത്രം താറാവ് – രചന ഒ എൻ വി – സംഗീതം യേശുദാസ് – ആലാപനം യേശുദാസ് )
“രാജഹംസമേ…”
( ചിത്രം ചമയം – രചന കൈതപ്രം – സംഗീതം ജോൺസൺ – ആലാപനം ചിത്ര )
“മനക്കലെ തത്തെ മറക്കുട തത്തെ …. ”
( ചിത്രം രാസലീല – രചന വയലാർ – സംഗീതം സലീൽ ചൗധരി ആലാപനം യേശുദാസ്)
” മാടപ്രാവേ വാ
ഒരു കൂടുകൂട്ടാൻ വാ …”
( ചിത്രം മദനോത്സവം – രചന
ഓ എൻ വി – സംഗീതം സലീൽ ചൗധരി – ആലാപനം യേശുദാസ്)
” കാക്കത്തമ്പുരാട്ടി
കറുത്ത മണവാട്ടി …. ”
(ചിത്രം ഇണപ്രാവുകൾ രചന വയലാർ – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ്)
“നീല പൊന്മാനേ
എന്റെ നീല പൊന്മാനേ…”
(ചിത്രം നെല്ല് – രചന വയലാർ – സംഗീതം സലീൽ ചൗധരി – ആലാപനം യേശുദാസ് , മാധുരി )
“വാനമ്പാടി ഏതോ തീരങ്ങൾ തേടും …”
(ചിത്രം ദേശാടനക്കിളി കരയാറില്ല – രചന ഒ എൻ വി സംഗീതം രവീന്ദ്രൻ – ആലാപനം യേശുദാസ്)
“ഓലഞ്ഞാലിക്കുരുവി
ഇളം കാറ്റിലാടി വരു നീ …”
(ചിത്രം 1983 – രചന ഹരി നാരായണൻ – സംഗീതം ഗോപി സുന്ദർ – ആലാപനം
പി ജയചന്ദ്രൻ , വാണിജയറാം.)
“സീതപക്ഷി
സീതപക്ഷി
നിന്റെ ശ്രീവല്ലഭനെന്നു വരും
ശ്രീതിലകപ്പക്ഷി …”
( ചിത്രം ഒരു സുന്ദരിയുടെ കഥ – രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം
പി സുശീല )
തീർന്നില്ലാ…
നമ്മൾ കാണാത്ത പലതരം കിളികളേയും കവികൾ തങ്ങളുടെ ഭാവനയിലൂടെ മലയാള ചലച്ചിത്ര ഗാനങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട് …
അതിലൊന്നാണ്
“ഉത്തരായനക്കിളി ” .
(ഉത്തരായനക്കിളി പാടി
ഉന്മാദിനിയെ പോലെ … ”
(ചിത്രം താര – രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് .)
മറ്റൊന്ന്
കൃഷ്ണപക്ഷക്കിളിയാണ്.
“കൃഷ്ണപക്ഷക്കിളി ചിലച്ചു
കുളിച്ചു വാ പെൺപക്ഷി
കുളിച്ചു വാ
കളിച്ചു വന്നാൽ ചൂടിക്കാം കൊക്കുകൊണ്ടൊരു കുങ്കുമപ്പൂ …”
(ചിത്രം നഖങ്ങൾ – രചന വയലാർ സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , മാധുരി.)
അരയന്നക്കിളിയെക്കുറിച്ചാണ്
വയലാറിന്റെ ഈ ഭാവന.
“അരയന്നക്കിളിച്ചുണ്ടൻ തോണി
അമ്മാനക്കളിത്തോണി…”
(ചിത്രം തുമ്പോലാർച്ച – രചന വയലാർ – സംഗീതം ദേവരാജൻ ആലാപനം മാധുരി.)
“മാണിക്യപൈങ്കിളിയെ നമ്മളാരെങ്കിലും കണ്ടിട്ടുണ്ടോ …?
ഇല്ലെങ്കിൽ വയലാർ കാണിച്ചുതരും .
“പഞ്ചതന്ത്രം കഥയിലെ
പഞ്ചവർണ്ണ കുടിലിലെ
മാണിക്യപൈങ്കിളി
വാനം പറക്കുന്ന
വാനമ്പാടിയെ സ്നേഹിച്ചു.
(ചിത്രം നദി -രചന വയലാർ സംഗീതം ദേവരാജൻ – ആലാപനം പി സുശീല .)
“നീലാഞ്ജന പൈങ്കിളി ” … ഈ കിളി വയലാറിന്റെ ഭാവനയിലൂടെയാണ് പറക്കുന്നത് .
“കിളിയെ കിളി കിളിയെ
നീലാഞ്ജന പൈങ്കിളിയെ
ഈ കറുകവയൽ
കുളിരു കൊയ്യാൻ
നീ കൂടെ വാ …”
(ചിത്രം രാസലീല – രചന വയലാർ സംഗീതം സലീൽ ചൗധരി ആലാപനം യേശുദാസ് , വാണി ജയറാം )
പി ഭാസ്കരന് പറയാനുള്ളത് നാരായണക്കിളിയെ കുറിച്ചാണ് .
“നല്ലോല പൈങ്കിളി
നാരായണക്കിളി
നാളെക്കൊരു വട്ടി പൂവേണം ..”
(ചിത്രം തച്ചോളി ഒതേനൻ – ഗാനരചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് – ആലാപനം പി ലീല )
പച്ചമലക്കിളിയും
കഥകഥ പൈങ്കിളിയുമെല്ലാം ഭാസ്കരൻ മാസ്റ്ററുടെ ഭാവനകൾ തന്നെ.
“പച്ചമലക്കിളിയെ
പവിഴമലക്കിളിയെ ”
(ചിത്രം തച്ചോളി മരുമകൻ ചന്തു – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം ശ്രീലതയും സംഘവും )
“കഥ കഥ പൈങ്കിളിയും
കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ
കുളിക്കാൻ പോയ് …..”
(സംഗീതം കെ രാഘവൻ –
ചിത്രം അമ്മയെ കാണാൻ – ആലാപനം
പി ലീല …
“ഒന്നാംകിളി പൊന്നാൺകിളി
വന്നാൺകിളി മൂന്നാംകിളി
നാലാംകിളി ….ഇങ്ങനെ കിളികളുടെ ഒരു മാമ്പഴക്കാലം ഒരുക്കുകയാണ് പുതുമുറക്കാരനായിരുന്ന ബീയാർ പ്രസാദ് .
(ചിത്രം കിളിച്ചുണ്ടൻ മാമ്പഴം -സംഗീതം വിദ്യാസാഗർ – ആലാപനം
എം ജി ശ്രീകുമാർ -സുജാത മോഹൻ)
“ഋതുസംക്രമപ്പക്ഷിയും
(ഋതുഭേദം – തകഴി ശങ്കരനാരായണൻ – ശ്യാം – യേശുദാസ്)
“സംക്രമവിഷുപ്പക്ഷിയുമെല്ലാം
(ചുക്ക് – വയലാർ – ദേവരാജൻ – പി. ലീല)
നമ്മുടെ പൈതൃക സംസ്കൃതിയുടെ കൊടിയടയാളങ്ങൾ തന്നെ….
ഇങ്ങനെ എത്രയെത്ര കിളികളാണ് മലയാള ചലച്ചിത്ര ഗാനങ്ങളുടെ അനന്ത വിഹായസ്സിൽ പാറി പറക്കുന്നത് …”
ഇന്ന് നവംബർ 12 .
ഈ ദിവസം
ദേശീയ പക്ഷിനിരീക്ഷണദിനമാണല്ലോ ..?
ലോക പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടർ സലിം അലിയുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത്.
മനുഷ്യൻ ജനിക്കുന്നതിനു എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ പക്ഷികൾ ഉണ്ടായിരുന്നത്രേ .
പക്ഷികളുടെ വർണ്ണപ്പകിട്ടാർന്ന സൗന്ദര്യം ,
അതിമനോഹരമായ ശബ്ദം ,
എല്ലാം പ്രകൃതിയുടെ വരദാനങ്ങൾ…
പക്ഷികൾ നമ്മുടെ ഗാന സാഹിത്യത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തങ്ങളാണ് പക്ഷികളെ കുറിച്ചുള്ള ഈ മനോഹര ഗാനങ്ങൾ .
മനുഷ്യൻ മണ്ണു പങ്കു വെച്ചപ്പോൾ ആകാശം കീഴടക്കാൻ കഴിഞ്ഞത് പ്രകൃതിയുടെ ഗായകരായ ഈ ദേശാടനക്കിളികൾക്കാണ് .
ഉത്തരായനക്കിളികൾ പാടട്ടെ …. കൃഷ്ണപക്ഷക്കിളികൾ ചിലക്കട്ടെ ….
സീതപക്ഷിയും ശ്രീതിലകപക്ഷിയും സംക്രമവിഷുപക്ഷിയുമെല്ലാം
ആ ഗാനനിർഝരികൾ ഏറ്റുപാടട്ടെ …