video
play-sharp-fill

വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയും മന്ത്രവാദ ചികിത്സ : വ്യാജ സിദ്ധൻ അറസ്റ്റിൽ

വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയും മന്ത്രവാദ ചികിത്സ : വ്യാജ സിദ്ധൻ അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖിക

മലപ്പുറം: മന്ത്രവാദത്തിലൂടെ രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വളരെ ക്രൂരമായി മന്ത്രവാദ ചികിത്സനടത്തിയ വ്യാജസിദ്ധൻ പെരിന്തൽമണ്ണയിൽ പിടിയിൽ. പൊന്നാനി വട്ടംകുളം കാലടിത്തറ മുല്ലൂസൻ വീട്ടിൽ അബ്ദുൾകരീമിനെയാണ് പെരിന്തൽമണ്ണയിൽ അറസ്റ്റുചെയ്തത്.

തുവ്വൂർ സ്വദേശിയുടെ ഭാര്യയെ അവരുടെ വീട്ടിലെ മുറിയിൽ അടച്ചിട്ട് ചികിത്സ നടത്തുകയും അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു ഇയാളുടെ ചികിത്സ. ബാധ ഒഴിപ്പിക്കുന്ന സമയത്ത് അടുത്തുള്ളയാളിലേക്ക് കയറുമെന്നും അതിനാൽ സിദ്ധനല്ലാതെ മറ്റാരും അടുത്തുണ്ടാവരുതെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.

ഇതേതുടർന്ന് തുവ്വൂർ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി നൽകി. പരാതിക്കാരന്റെ അന്വേഷണത്തിലാണ് പ്രതിയെ അഗളിയിൽനിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

Tags :