video
play-sharp-fill
മാന്താംകുന്ന് എസ്.സി വനിതാ പരിശീലന കേന്ദ്രവും സാംസ്‌കാരിക നിലയവും;  ഉദ്ഘാടനം ചെയ്ത് അഡ്വ. മോൻസ് ജോസഫ് എംഎൽഎ

മാന്താംകുന്ന് എസ്.സി വനിതാ പരിശീലന കേന്ദ്രവും സാംസ്‌കാരിക നിലയവും; ഉദ്ഘാടനം ചെയ്ത് അഡ്വ. മോൻസ് ജോസഫ് എംഎൽഎ

സ്വന്തം ലേഖിക

കോട്ടയം: മാന്താംകുന്ന് എസ്.സി. വനിതാ പരിശീലന കേന്ദ്രത്തിന്റെയും സാംസ്‌കാരിക നിലയത്തിന്റെയും ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം. എൽ. എ. നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അധ്യക്ഷത വഹിച്ചു. എസ്.സി. വനിതാ പരിശീലനകേന്ദ്രത്തിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാലയും സാംസ്‌കാരിക നിലയത്തിന്റെ താക്കോൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിലും പ്രസിഡന്റ് സൈനമ്മ ഷാജുവിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014-15 ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടുത്തുരുത്തി ഗ്രാമപഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായിട്ടാണ് പരിശീലന കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് നാല് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്.

1600 ചതുരശ്രഅടി വിസ്തീർണത്തിൽ പണികഴിപ്പിച്ച ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എസ്.സി. വനിതാ പരിശീലന കേന്ദ്രവും മുകളിലത്തെ നിലയിൽ സാംസ്‌കാരിക നിലയവുമാണ് പ്രവർത്തിക്കുന്നത്. പരിശീലന കേന്ദ്രത്തിനും സാംസ്‌കാരിക നിലയത്തിനുമായി അഞ്ചു സെന്റ് സ്ഥലം ഓവൻസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബാണ് വിട്ടു നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം സെലീനാമ്മ ജോർജ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിൻസി എലിസബത്ത്, ശാന്തമ്മ രമേശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നോബി മുണ്ടയ്ക്കൻ, സ്റ്റീഫൻ പാറാവേലി, ജയ്‌സൺ കുര്യൻ, അർച്ചന കാപ്പിൽ, എൻ.ബിസ്മിത, രശ്മി വിനോദ്, ഷീജ സജി, എൻ. വി.ടോമി, സി. എൻ. മനോഹരൻ, ജാൻസി സണ്ണി, എം. കെ. സുനിതാകുമാരി, പൗളി ജോർജ്, ലൈസമ്മ, സുകുമാരി, മുൻ ഗ്രാമപഞ്ചായത്ത് അംഗം രത്‌നകുമാരി പാട്ടത്തിൽ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ടി.ജോസഫ്, നിർമ്മാണ കമ്മറ്റി കൺവീനർ വി.ടി. വീണാധരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.