ഗൾഫിൽ നിന്ന് അവധിയ്ക്ക് നാട്ടിലെത്തി ; ഭാര്യയുമായി പിണങ്ങി യുവാവ് കായലിൽ ചാടി ; രക്ഷകരായത് നാവികസേന ഉദ്യോഗസ്ഥർ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഭാര്യയുമായി വഴക്കിട്ട് കായലിൽ ചാടിയ യുവാവിനെ നാവിക സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് തോപ്പുംപടി ഹാർബർ പാലത്തിൽനിന്ന് കായലിലേക്ക് ചാടിയത്.

ഗൾഫിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു യുവാവ്. ഭാര്യയുമായി പിണങ്ങി സ്‌കൂട്ടറെടുത്ത് പോയ ഇയാൾ കായലിലേക്ക് ചാടുകയായിരുന്നു. ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നവരുടെ വലയിൽ പിടിച്ചുകിടന്നെങ്കിലും അടിയൊഴുക്ക് ശക്തമായതോടെ കൈവിട്ടുപോയി. അപ്പോഴാണ് ആ വഴി വന്ന നാവികരായ റിങ്കു, പ്രജാപതി എന്നിവർ കായലിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധരഹിതനായിരുന്ന യുവാവിനെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ വഞ്ചിയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. ഇയാളെ പിന്നീട് പൊലീസ് എത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.