മൺസൂൺ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ച ഭാഗ്യവാനെ കണ്ടെത്താനായില്ല;ജീവിത ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ലോട്ടറിയുടെ കമ്മിഷൻ തുകയായ 1.2 കോടി രൂപ ലഭിക്കുമെന്ന സന്തോഷത്തിലാണ് റോസിലി എന്ന വീട്ടമ്മ 

Spread the love

 

സ്വന്തം ലേഖിക

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിറ്റ എംഎ 235610 എന്ന ടിക്കറ്റിനാണ് പത്ത് കോടിയടിച്ചത്. ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കിലും ജീവിത ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ലോട്ടറിയുടെ കമ്മിഷൻ തുക സഹായിക്കുമെന്ന സന്തോഷത്തിലാണ് ലോട്ടറി വിറ്റ അത്താണി പടയാട്ടിൽ റോസിലി.

ലോട്ടറിക്ക് ഒരു രൂപ മാത്രം വിലയുള്ളപ്പോൾ അങ്കമാലി ടൗണിൽ ലോട്ടറി വിൽപന ആരംഭിച്ചതാണ് റോസിലിയുടെ ഭർത്താവ് വർഗീസ്. റോസിലി ഏറെ വർഷമായി വിമാനത്താവള പരിസരത്ത് തട്ടുകട നടത്തുകയായിരുന്നു. ഇരുവർക്കും വയ്യാതായതോടെ തട്ടുകട നിർത്തി, പിന്നീട് ലോട്ടറി വിൽപന മാത്രമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.2 കോടി രൂപയോളമാണ് ഒന്നാം സമ്മാനത്തിന്റെ ഏജൻസി കമ്മിഷൻ. ദേശീയപാതയോരത്ത് ഓടു മേഞ്ഞ ഷെഡ് പോലെയുള്ള വീട്ടിൽ മകനുമൊത്താണ് താമസം. 5 സെന്റ് സ്ഥലം വാങ്ങി വീട് വച്ചു താമസിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.