തുലാവർഷം ഇന്ന് മുതൽ ; പ്രളയപ്പേടിയിൽ കേരളം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്നു മുതൽ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെ പ്രളയപ്പേടിയിലാണ് കേരളം. ശനിയാഴ്ച വരെ തുലാവർഷം ശക്തമായിരിക്കും. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നുമുതൽ ശനി വരെ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.