video
play-sharp-fill
അതിതീവ്ര മഴയുണ്ടാകില്ല ; റെഡ് അലേർട്ട് പിൻവലിച്ചു, കനത്ത മഴ തുടരും

അതിതീവ്ര മഴയുണ്ടാകില്ല ; റെഡ് അലേർട്ട് പിൻവലിച്ചു, കനത്ത മഴ തുടരും

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നിലനിൽക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം സംസ്ഥാനത്താകമാനം അതിശക്തമായ മഴയുണ്ടായിരുന്നു. ഇതിനെതുടർന്നാണ് 7 ജില്ലകളിൽ കഴിഞ്ഞദിവസം ഉച്ചയോടെ റെഡ് അലേർട്ട് പുറപ്പെടുവിച്ചത്.

അതേസമയം, സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോർട്ട്. മഴ തുടരുമെന്നതിനാൽ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ജാഗ്രതാ നിർദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ തുടരു0. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമാകുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കനത്ത മഴയെത്തുടർന്ന് നിരവധി സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്ബുകൾ തുറന്നു. 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത് എന്നാണ് റിപ്പോർട്ട്.

മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ മൂന്ന് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Tags :