മൺസൂണിന് മുൻപ് അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്നു വിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

മൺസൂണിന് മുൻപ് അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്നു വിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

സ്വന്തം ലേഖകൻ

ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തുകടക്കാന്‍ അനുവദിക്കുമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ തിരിച്ച്‌ പിടിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് പെണ്‍ ചീറ്റകളെയും രണ്ട് ആണ്‍ ചീറ്റകളെയുമാണ് തുറന്ന് വിടുന്നത്
കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ ഭക്ഷണവും പാര്‍പ്പിടവും കണ്ടെത്തുന്നതിനും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനും ബുദ്ധിമുട്ടുള്ളതിനാല്‍ മണ്‍സൂണ്‍ കാലത്ത് മൃഗങ്ങളെ പൊതുവെ കാട്ടിലേക്ക് വിടാറില്ല. അതുകൊണ്ടാണ് ജൂണില്‍ മഴക്കാലം ആരംഭിക്കുന്നതിന് മുമ്ബ് അഞ്ച് ചീറ്റകളെയും തുറന്ന് വിടുന്നത്. മഴക്കാലത്തിനു ശേഷം മന്ത്രാലയം സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. മെറ്റാ പോപ്പുലേഷന്‍ സ്ഥാപിക്കുന്നതിനുള്ള ചീറ്റ സംരക്ഷണ പ്രവര്‍ത്തന പദ്ധതി പ്രകാരം കെഎന്‍പിയിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ കൂടുതല്‍ ചീറ്റകളെ തുറന്ന് വിടാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്.