video
play-sharp-fill

ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ പുരുഷന്റെ മൃതദേഹം ; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ പുരുഷന്റെ മൃതദേഹം ; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തളാപ്പിലെ എസ്എന്‍ വിദ്യാമന്ദിറിന് സമീപത്തെ വീട്ടിലെ കിണറ്റിലാണ് അ‍ജ്ഞാത മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കിണറിന് സമീപത്തുനിന്ന് മരിച്ചയാളുടേതെന്ന് കരുതുന്ന ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group