മണർകാട് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗക്കാരനെ ആക്രമിച്ചെന്ന പരാതി: മൂന്നു യാക്കോബായ വിഭാഗക്കാർക്ക് മുൻകൂർ ജാമ്യം
സ്വന്തം ലേഖകൻ
മണർകാട്: പിറവം പള്ളി ഓർത്തോക്‌സ് വിഭാഗത്തിന് കൈമാറിയതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഓർത്തഡോക്‌സ് വിഭാഗം പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് യാക്കോബായ വിഭാഗക്കാർക്ക് ജാമ്യം. കഴിഞ്ഞ മാസം 26 നാണ് ഓർത്തഡോക്‌സ് വിഭാഗക്കാരനായ
സന്തോഷ് ജോർജിനെ മണർകാട് പള്ളിയിലെ ഒരു വിഭാഗം യാക്കോബായ വിശ്വാസികൾ ആക്രമിച്ച് കാലൊടിച്ചതെന്നായിരുന്നു പരാതി.
സംഭവത്തിൽ മണർകാട് പള്ളി ഇടവകാംഗങ്ങളായ തോമസ് രാജൻ, സന്തോഷ് തോമസ്, ജിബിൻ ജോർജ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസും രജിസ്റ്റർ ചെയതിരുന്നു. എന്നാൽ, പൊലീസിന്റെ എഫ്‌ഐആറും, ആക്രമിക്കപ്പെട്ട് സന്തോഷിന്റെ മൊഴിയും അടിസ്ഥാനമാക്കി പ്രതിഭാഗം സമർപ്പി്ച്ച തെളിവുകളിലൂടെ മൂന്നു പേർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മൂന്നു പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി എട്ടുമണിയ്ക്കാണ് സന്തോഷിന്റെ കാല് പ്രതികൾ തല്ലിയൊടിക്കുന്നതെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതിയായ തോമസ് രാജൻ സംഭവം നടന്നു എന്ന പറയുന്ന രാത്രി എട്ടു മണിയ്ക്ക് മണർകാട് പള്ളിയ്ക്കു മുന്നിൽ നിൽക്കുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഐരാറ്റുനടയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം തോമസ് രാജൻ മണർകാട് പള്ളിയിലേയ്ക്കു നടന്നു പോകുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ പ്രദേശത്തെ അഞ്ചിലേറെ ക്യാമറകളിൽ നിന്നും ശേഖരിച്ച് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.
രണ്ടാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്ത സന്തോഷ് തോമസ് സംഭവ ദിവസം വൈകിട്ട് നാലു മണിയ്ക്കു പാറമ്പുഴയിലെ സ്വകാര്യ കമ്പനിയിൽ ജോലിയ്ക്കു കയറിയതാണ. ജോലിയ്ക്കു ശേഷം രാത്രി പന്ത്രണ്ട് മണിയോടെയാണ് ഇയാൾ ഓഫിസിൽ നിന്നും പുറത്തിറങ്ങിയത്. ഓഫിസിലെ രജിസ്റ്ററുകളും ഇതിന് തെളിവായി പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
മൂന്നാം പ്രതിയായ ജിബിൻ ജോർ്ജ് ജെയ്പൂരിൽ നടക്കുന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 22 ന് കോട്ടയത്തു നിന്നും ട്രെയിൻ കയറിയതിന്റെ ടിക്കറ്റ് അടക്കമുള്ള രേഖകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. 29 ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ നാലിനാണ ജിബിൻ തിരികെ എത്തിയത്. ഇതോടെ ഈ വാദവും പൊളിഞ്ഞു. തുടർന്നാണ കോടതി മൂന്നു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾക്കു വേണ്ടി അ്ഡ്വ.ബോബി ജോൺ കോടതിയിൽ ഹാജരായി.