
തിരുവനന്തപുരം: പുതുവർഷത്തില്‍ തീൻമേശകളില്‍ ഇടംപിടിക്കാനൊരുങ്ങി കളിമണ്‍പാത്രങ്ങള്‍. ഒരുകാലത്ത് അടുക്കള ഭരിച്ചിരുന്ന മണ്‍പാത്രങ്ങള്‍ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്.
പാചക വാതകവും, ഉപയോഗിക്കാനുള്ള സൗകര്യവും ഭംഗിയും കണക്കാക്കി നോണ്‍സ്റ്റിക് പോലുള്ള പാത്രങ്ങള്‍ അടുക്കളയിലേക്ക് കടന്നുവന്നതോടെ മണ്‍പാത്രങ്ങള്‍ പുറത്താക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവയ്ക്കൊപ്പം മാരകരോഗങ്ങള്‍കൂടി കടന്നുവരുമെന്ന് മനസിലാക്കിയതോടെ, വീണ്ടും അടുക്കളയിലെ താരമാവുകയാണ് മണ്‍പാത്രങ്ങള്‍.
മാത്രമല്ല രുചിയുടെ കാര്യത്തിലും ഇവൻ പിന്നോട്ടല്ല.വിറക് അടുപ്പുകള്‍ മാറി ഗ്യാസ് അടുപ്പുകള്‍ വന്നതോടെയാണ് മണ്‍പാത്രങ്ങള്‍ക്ക് ശനിദശ തുടങ്ങിയത്.അലുമിനിയവും, സ്റ്റീലും, നോണ്‍സ്റ്റിക്കും എല്ലാം പെട്ടെന്ന് ചൂടാവുമെന്നതിനാല്‍ വീട്ടമ്മമാർ മണ്‍പാത്രത്തെ പൂർണമായും ഒഴിവാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോണ്‍സ്റ്റിക്കെന്ന വില്ലൻ
കാണാൻ വളരെ ഭംഗിയുണ്ട്, ഉപയോഗിക്കാനും സൗകര്യം. പക്ഷേ നോണ്‍സ്റ്റിക് പാത്രങ്ങളിലെ കാർബണ്‍, പാകം ചെയ്യുന്ന ഭക്ഷണം വഴിയുള്ളില്‍ച്ചെന്നാല്‍ മാരകരോഗങ്ങള്‍ പിടിപെടുമെന്നാണ് പഠനം.
കാണാനും കൊള്ളാം
വീട്ടമ്മമാരെ ആകർഷിക്കാൻ പുതിയ രൂപത്തിലാണ് മണ്‍പാത്രങ്ങളുടെ വരവ്.ബൗള്‍,കപ്പ്,ഭരണി,കൂജ,പ്ലേറ്റ് ഇവകൂടാതെ വിളക്ക്,ധൂമപാത്രം എന്നിങ്ങനെ നീളുന്നു.പല വലിപ്പത്തിലും രൂപത്തിലുമുള്ള കലങ്ങളും ചട്ടികളും വരെ വിപണിയിലുണ്ട്.
പ്രിയം കറുപ്പ്
ആലപ്പുഴ മേഖലയില്‍ നിർമ്മിക്കുന്ന കറുത്ത നിറത്തിലുള്ള മണ്‍ച്ചട്ടികള്‍ക്ക് മാർക്കറ്റില്‍ ഇപ്പോള്‍ നല്ല ഡിമാൻഡുണ്ട്. അതേസമയം, പരമ്ബരാഗത മണ്‍പാത്ര നിർമ്മാണ തൊഴിലാളികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകുന്നതിലുള്ള ബുദ്ധിമുട്ടും,നിർമ്മാണ തൊഴിലാളികളുടെ കുറവും നേരിടുന്നുണ്ട്.
ആറ്റിങ്ങല്‍ പട്ടണത്തില്‍ ഒരു മേഖല കേന്ദ്രീകരിച്ച് കളിമണ്‍പാത്ര നിർമ്മാണം നടത്തി വന്നിരുന്ന നൂറുകണക്കിനാളുകള്‍ ഇന്നും ഇവിടെയുണ്ട്.മറ്റിടങ്ങളില്‍ നിന്ന് മണ്‍പാത്രം ഇറക്കി വില്പന നടത്തി ജീവിക്കുന്നു.



