play-sharp-fill
കരസേനയുടെ ഇരുപത്തിയെട്ടാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവാൻ ചുമതലയേറ്റു

കരസേനയുടെ ഇരുപത്തിയെട്ടാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവാൻ ചുമതലയേറ്റു

 

സ്വന്തം ലേഖകൻ

ഡൽഹി: കരസേനയുടെ ഇരുപത്തിയെട്ടാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേറ്റു. സെപ്റ്റംബറിൽ ആർമി വൈസ് ചീഫായി അദ്ദേഹം നിയമിതനായിരുന്നു. 4,000 കിലോമീറ്റർ ഇന്ത്യ- ചൈന അതിർത്തി പരിപാലിക്കുന്ന കിഴക്കൻ കരസേനയുടെ തലവനായിരുന്നു അദ്ദേഹം.

നാഷണൽ ഡിഫൻസ് അക്കാദമിയുടെയും, ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെയും പൂർവ്വ വിദ്യാർത്ഥിയാണ് ജനറൽ നരവാനെ. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ ഏഴാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു. ജമ്മു കാശ്മീരിൽ സൈന്യത്തെ ഫലപ്രദമായി കമാൻഡിംഗ് നടത്തിയതിനും, നാഗാലാൻഡിലെ ‘ഇൻസ്‌പെക്ടർ ജനറൽ അസം റൈഫിൾസ് ‘ (നോർത്ത്) സേവനങ്ങൾക്കുംവിശിഷ്ട സേവാമെഡൽ ലഭിച്ചിട്ടുണ്ട്. സൈന്യത്തിലെ തന്റെ സേവനങ്ങൾക്ക് അതിവിശിഷ്ട സേവാമെഡലും നരവാനെ സ്വന്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ നരവാനെ സൈന്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ജനറൽ ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ വിടവാങ്ങൽ ചടങ്ങിൽ വ്യക്തമാക്കി.