video
play-sharp-fill

കണ്ണൂർ വിമാനത്താവളം യാത്രക്കാർ ഉപേക്ഷിക്കുന്നു: വരുമാനത്തിൽ വൻ ഇടിവ്: വിമാനത്താവളം നിർത്തലാക്കുമോ? കണ്ണൂരുകാർ ആശങ്കയിൽ

കണ്ണൂർ വിമാനത്താവളം യാത്രക്കാർ ഉപേക്ഷിക്കുന്നു: വരുമാനത്തിൽ വൻ ഇടിവ്: വിമാനത്താവളം നിർത്തലാക്കുമോ? കണ്ണൂരുകാർ ആശങ്കയിൽ

Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അവസാനമായി പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധി.
2023-24 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 6.7 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമ്പോഴാണ് കണ്ണൂരിന്റെ ശോചനീയാവസ്ഥ.

ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ വിമാനത്താവളമായി നെടുമ്പാശേരി മാറി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണൂർ വിമാനത്താവളത്തിന്റെ വരുമാനത്തില്‍ 13.42 കോടി രൂപയുടെ ഇടിവ് നേരിട്ടു. 2023ല്‍ കണ്ണൂർ വിമാനത്താവളത്തില്‍ 11,77,891 യാത്രക്കാരാണ് എത്തിയത്. ഇതില്‍ 4,13,354 ആഭ്യന്തരവും 7,64,537 അന്താരാഷ്ട്ര യാത്രക്കാരുമായിരുന്നു.

2022ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2023ല്‍ കുറവാണ് രേഖപ്പെടുത്തിയത്. 4,03,995 ആഭ്യന്തര യാത്രക്കാരും 8,53,091 അന്താരാഷ്ട്ര യാത്രക്കാരും ഉള്‍പ്പെടെ 12,57,086 യാത്രക്കാരെ വിമാനത്താവളം 2022-23ല്‍ കൈകാര്യം ചെയ്തത്. അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രവർത്തനങ്ങളില്‍ വിമാനത്താവളം 19 ശതമാനം ഇടിവ് രേഖപ്പെടുത്തി (6,233 ല്‍ നിന്ന് 5,002 ആയി), എന്നാല്‍ ആഭ്യന്തര വിമാനങ്ങളുടെ പ്രവർത്തനങ്ങള്‍ 5,791 ല്‍ നിന്ന് 5,969 ആയി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 1,03,65,655 യാത്രക്കാരെയാണ് ഈ സാമ്പത്തിക വർഷത്തില്‍ കൈകാര്യം ചെയ്തത്. ഇതില്‍ 49,20,194 അന്താരാഷ്ട്ര യാത്രക്കാരും 54,45,461 ആഭ്യന്തര യാത്രക്കാരുമാണ്. കഴിഞ്ഞ വർഷത്തില്‍ ഏകദേശം 88.12 ലക്ഷം യാത്രക്കാരാണ് നെടുമ്പാശേരിയില്‍ നിന്ന് യാത്ര ചെയ്തത്. 2023-24ല്‍ 29,502 അന്താരാഷ്ട്ര വിമാനങ്ങളും 37,967 ആഭ്യന്തര വിമാനങ്ങളും പ്രവർത്തനം നടത്തി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇത് 25,724 (അന്താരാഷ്ട്ര), 32,554 (ആഭ്യന്തരം) എന്നിങ്ങനെയായിരുന്നു.

കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട വിമാനത്താവളമായ തിരുവനന്തപുരവും യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം 44,05,318 യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം ഇത് 34,78,067 ആയിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 16,79,385 ല്‍ നിന്ന് 23,55,100 ആയി ഉയർന്നപ്പോള്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 17,98,682 ല്‍ നിന്ന് 20,50,218 ആയി ഉയർന്നു.

വരുമാനത്തിന്റെ കാര്യത്തില്‍, നെടു ന്മാശേരി 2023-24 ല്‍ പ്രവർത്തനങ്ങളില്‍ നിന്ന് 2,933.59 കോടി രൂപ നേടി. 2022-23 ലെ 2,662.3 കോടിയില്‍ നിന്ന് 10.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തന വരുമാനം 112.66 കോടിയില്‍ നിന്ന് 99.24 കോടിയായി കുറഞ്ഞു. 2024ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് വിമാനത്താളത്തിന്റെ കണക്കുവിവരങ്ങള്‍ റിപ്പോർട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല.