
മകനെയും പേരക്കുട്ടിയെയും തീകൊളുത്തി കൊന്ന പിതാവ് മരിച്ചു; വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.
സ്വന്തം ലേഖകൻ
മണ്ണൂത്തി : ഉറങ്ങിക്കിടക്കുമ്പോള്‍ മകനെയും പേരകുട്ടിയെയും തീകൊളുത്തി കൊന്ന പിതാവ് മരിച്ചു. മാടക്കത്തറ പഞ്ചായത്തിലെ ചിറയ്‌ക്കേക്കോടില്‍ കൊട്ടേക്കാടൻ ജോണ്‍സണ്‍(68) ആണ് മരിച്ചത്.
തീ കൊളുത്തിയതിനു ശേഷം ജോൺസൺ വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു ഇയാള്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനും ഭാര്യയും കുട്ടിയും ഉറങ്ങുന്ന മുറിയിലേക്കു കഴിഞ്ഞ 14നു പുലര്‍ച്ചെയാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. മകൻ ജോജി (38), പേരക്കുട്ടി തെൻഡുല്‍ക്കര്‍ (12) എന്നിവര്‍ മരിക്കുകയും മരുമകള്‍ ലിജിക്കു (32) ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം വിഷം കഴിച്ച പ്രതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.
Third Eye News Live
0