മണ്ണുത്തി ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണി; സര്‍വീസ് റോഡ് പൂര്‍ത്തീകരണത്തിൽ നിന്നും കരാർ കമ്പനിയെ ഒഴിവാക്കി; കുഴിയടയ്ക്കല്‍ പ്രഹസനമായി മാറുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി

Spread the love

സ്വന്തം ലേഖിക

കൊച്ചി :മണ്ണുത്തി ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണികളിൽ നിന്നും സര്‍വീസ് റോഡ് പൂര്‍ത്തീകരണത്തിൽ നിന്നും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഒഴിവാക്കി ദേശീയപാത അതോറിറ്റി. ഇത്തരം നിര്‍മാണങ്ങള്‍ക്ക് പുതിയ ടെന്‍റര്‍ വിളിച്ചു. ജില്ലാ കളക്ടര്‍മാരുടെ അന്ത്യശാസനത്തോടെ ദേശീയപാതയിലെ കുഴിയടയ്ക്കല്‍ യന്ത്ര സഹായത്തോടെ പുരോഗമിക്കുകയാണ്.

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ദേശീയപാതയില്‍ കരാര്‍ കമ്പനി നടത്തുന്ന കുഴിയടയ്ക്കല്‍ പ്രഹസനമായി മാറുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോള്‍ഡ് മിക്സ് ടാറിംഗ് നടത്തിയ പാതയിലെ കുഴികളെല്ലാം വീണ്ടും പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. കരാര്‍ കമ്പനിയുടെ തട്ടിക്കൂട്ട് ടാറിംഗിനെതിരെ ഹൈക്കോടതിയില്‍ ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group