
മണ്ണയം കുടിവെള്ള പദ്ധതി മേയ് 15നകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് ജി.എസ്.
സ്വന്തം ലേഖകൻ
ചാത്തന്നൂര്‍: ‘ദാഹനീര്‍ ചാത്തന്നൂര്‍’ പദ്ധതിയിലുള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ ആരംഭിച്ച കല്ലുവാതുക്കല്‍ മണ്ണയം കുടിവെള്ള പദ്ധതി മേയ് 15നകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് ജി.എസ്.
ജയലാല്‍ എം.എല്‍.എ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെയാണ് ചാത്തന്നൂര്‍ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ദാഹനീര്‍ ചാത്തന്നൂര്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്താണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് 27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം വീടുകളിലേക്ക് ജലവിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നതിന് 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തികള്‍ കൂടി പൂര്‍ത്തീകരിച്ച് എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതോടെ കല്ലുവാതുക്കല്‍, പാരിപ്പള്ളി പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.