video
play-sharp-fill
മന്നത്ത് പത്മനാഭന്റെ ഓര്‍മ്മകള്‍ കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന നവകേരളം കെട്ടിപ്പടുക്കാൻ കരുത്ത് പകരട്ടെ എന്ന് മുഖ്യമന്ത്രി

മന്നത്ത് പത്മനാഭന്റെ ഓര്‍മ്മകള്‍ കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന നവകേരളം കെട്ടിപ്പടുക്കാൻ കരുത്ത് പകരട്ടെ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കർമയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു.

 

നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭൻ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്.

 

രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നല്‍കി ആദരിച്ചിട്ടുള്ള മന്നത്ത് പത്മാനാഭന് പത്മഭൂഷണ്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്ന മന്നത്ത് പത്മനാഭൻ ഭാരത കേസരി എന്ന പേരിലും അറിയപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

‘സാമൂഹിക പരിഷ്കർത്താവും എൻഎസ്‌എസിന്റെ സ്ഥാപകനേതാവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമാണിന്ന്. കേരളത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടങ്ങളുടെ മുൻനിരയിലെ നേതൃസാന്നിധ്യമായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലെയും സജീവസാന്നിധ്യമായിരുന്ന മന്നത്ത് പത്മനാഭന്റെ ഓർമ്മകള്‍ കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന നവകേരളം കെട്ടിപ്പടുക്കാൻ കരുത്ത് പകരട്ടെ’ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.