
മുടി കളര്‍ ചെയ്തതും ഷൂ ധരിച്ചെത്തിയതും ചോദ്യം ചെയ്തതിനു പിന്നാലെ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റിവ് കോളേജില്‍ പരാതിയുമായി പ്ലസ് ടു വിദ്യാര്‍ഥികൾ
സ്വന്തം ലേഖകൻ
പാലക്കാട്: മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റിവ് കോളേജില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. കോളേജിലെ സീനിയര്‍ വിഭാഗം വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് സംഭവം. ടി.സ്വാലിഹ്, അസ്ലം എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. മുടി കളര്‍ ചെയ്തതും ഷൂ ധരിച്ചെത്തിയതും സീനിയർ വിദ്യാർഥികൾ നേരത്തെ ചോദ്യം ചെയ്തിരുന്നുവെന്നും ഈ രീതികൾ മാറ്റാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതരായാണ് അവര്‍ മര്‍ദിച്ചതെന്നുമാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിനും പോലീസിനും വിദ്യാർഥികൾ പരാതി നല്‍കിയിട്ടുണ്ട്. ഇടവേള സമയത്ത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Third Eye News Live
0