play-sharp-fill
മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു

മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു

പാലക്കാട്: മണ്ണാർക്കാട്  നഗരമധ്യത്തില്‍ കഞ്ചാവുചെടി വളര്‍ന്നു. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ നിന്നാണ് കഞ്ചാവ് ചെടി വളർന്നത്.

25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്.