നടു റോഡിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ
ആലപ്പുഴ : മാന്നാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ റോഡില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.
കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടില്‍ അഖിലിനെ (27)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ് സംഭവം. സൈക്കിളില്‍ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കില്‍ പിന്തുടർന്നെത്തിയ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഭയന്ന കുട്ടി നിലവിളിച്ച് ഓടി. ഇതോടെ പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ മാന്നാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാന്നാർ സ്റ്റേഷൻ ഹൌസ് ഓഫീസർ എ അനിഷ്, എസ് ഐ അഭിറാം, സിഎസ് ഗ്രേഡ് എസ് ഐ സുദീപ്, പ്രൊബേഷൻ എസ് ഐ നൗഫല്‍, സിപിഒ മാരായ സാജിദ് ഹരിപ്രസാദ്, അൻസർ, വിഷ്ണു, വനിത എഎസ്‌ഐ രജിത എന്നിവരടങ്ങിയ സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.