സ്കൂള്‍ വിദ്യാർത്ഥിനിക്ക് മുൻപിൽ നഗ്നതാപ്രദർശനം നടത്തി ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

മാന്നാർ : സ്കൂള്‍ വിദ്യാർത്ഥിനിക്ക് മുൻപിൽ നഗ്നതാപ്രദർശനം നടത്തിയതിന് യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു.

ചെന്നിത്തല അതുല്‍ ഭവനില്‍ അതുല്‍ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ ബൈക്കില്‍ പിന്തുടർന്നെത്തിയ പ്രതി, പെണ്‍കുട്ടിക്ക് മുൻപില്‍ എത്തി വാഹനത്തില്‍ നിന്ന് ഇറങ്ങി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

ഭയന്ന് വിട്ടിലെത്തിയ കുട്ടി വിവരം രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്നാർ എസ്.ഐ.എസ്. അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയ്ക്കെതിരെ അടിപിടിയുള്‍പ്പെടെയുളള കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.