
ആലപ്പുഴ: ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസില്‍ അമ്മയും പ്രതിമണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസിമോളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ജെസിമോള്‍ക്കെതിരെ പോലീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ജാസ്മിന്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വീട്ടുകാർ ആദ്യം പുറത്ത് പറഞ്ഞത്. ശേഷം ഡോക്ടര്‍മാര്‍ക്കുണ്ടായ സംശയമാണ് പോലീസിനെ അറിയിച്ചതും സംഭവത്തിന്റെ ചുരുള്‍ അഴിയിച്ചതും. തടുർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ താനാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് അറിയില്ലെന്നും പ്രതി പറഞ്ഞെങ്കിലും ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ വീട്ടുകാർക്ക് മുന്നില്‍ വച്ചാണ് മകളുടെ കഴുത്ത് ഞെരിച്ചതെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയപ്പോള്‍ ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് മൊഴി. രണ്ടുമാസമായി ജാസ്മിൻ ഭർത്താവുമായി വഴക്കിട്ട് പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.