മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ തിരുനാള്‍ 26 മുതല്‍ ജനുവരി മൂന്നുവരെ നടക്കും: 26 ന് രാവിലെ 11ന് കൊടി ഉയർത്തും.

Spread the love

ഏറ്റുമാനൂർ : മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ തിരുനാള്‍ 26 മുതല്‍ ജനുവരി മൂന്നുവരെ നടക്കും.

video
play-sharp-fill

26 ന് രാവിലെ 11ന് കൊടി ഉയർത്തും. അദിലബാദ് രൂപതാ മെത്രാൻ ജോസഫ് തച്ചാപറമ്പത്ത് മുഖ്യകാർമികനായി മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും. വൈകിട്ട് 3 മുതല്‍ 4 വരെ പ്രസൂദേന്തി സംഗമം.

27ന് രാവിലെ ഏഴിന് കുർബാന.പത്തിന് സന്യസ്തസംഗമം, വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സഹായ മെത്രാൻ ഡോ. യുഹാനോൻ മാർ അലക്‌സിയോസിന്റെ കാർമികത്വത്തില്‍ വിശുദ്ധ കുർബാന,പരിശുദ്ധ ചാവറ പിതാവിന്റെ തിരു സ്വരൂപം
പ്രതിഷ്ഠിക്കല്‍. 28 ന് രാവിലെ 11 ന് ആഘോഷമായ വിശുദ്ധ കുർബാന. രണ്ടിന് ചാവറ കുടുംബ സംഗമം,ആറിന് വചനപ്രഘോഷണം. 29 ന് വൈകിട്ട് 4. 30ന് ജപമാല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ന് കുടമാളൂർ ഫൊറോന മാതൃ പൃതുവേദി തീർഥാടനം.വൈകിട്ട് അഞ്ചിന് കാപ്പിപ്പൊടി ബാൻഡ് ഷോ .
31 ന് രാവിലെ 11 ന് വാരാപ്പുഴ രൂപത സഹായ മെത്രാൻ മാർ ആന്റണി വാലുങ്കലിന്റെ കാർമികത്വത്തില്‍

വിശുദ്ധ കുർബാന. ജനുവരി ഒന്നിന് രാവിലെ 11 ന് തൃശ്ശൂർ രൂപതാ മെത്രാൻ മാർ ടോണി നീലങ്കാവില്‍ വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് അഞ്ചിന് മജീഷ്യൻ സാമ്രാജിന്റെ മാജിക് ഷോ. രണ്ടിന് വിശുദ്ധ കുർബാന,6 30ന് ജപമാലപ്രദക്ഷിണം. മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് പിടിയരി ഊട്ടുനേർച്ച, 6.30 ന് തിരുനാള്‍ പ്രദക്ഷിണം,ശിങ്കാരിമേളം, ലൈറ്റ് ആൻഡ്‌സൗണ്ട് ഷോ,