
കോട്ടയം : മുട്ടമ്പലം 442 നമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ 149 മത് മന്നം ജയന്തി ആഘോഷം കേന്ദ്ര ന്യൂനപക്ഷ – ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ.ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.30 ന് കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് ബി ഗോപകുമാർ പ്രതിഭകളെ ആദരിക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എഎം രാധാകൃഷ്ണൻ നായർ സ്കോളർഷിപ്പ് വിതരണം നിർവ്വഹിക്കും. തിരുവാതിര കളി , കരാക്കേ ഗാനമേള എന്നിവയും ഉണ്ടായിരിക്കും.


