
മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ ആവേശോജ്ജ്വല സമാപനം; എന്‍എസ്എസ് ആസ്ഥാനത്തേക്കെത്തിയത് പതിനായിരങ്ങൾ; രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മോഖലയിലെ പ്രമുഖരുടെ നീണ്ടനിര; ശശി തരൂരിന് വൻ സ്വീകരണം
സ്വന്തം ലേഖിക
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപദ്മനാഭന്റെ 146-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ സമാപനമായി.
രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം നടന്ന പരിപാടിയില്‍ വിവിധ താലൂക്ക് യൂണിയനുകളെയും കരയോഗത്തെയും പ്രതിനിധീകരിച്ച് പതിനായിരങ്ങളാണ് പെരുന്ന മന്നം നഗറിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്കെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മോഖലയിലെ പ്രമുഖരുടെ നീണ്ടനിരയെത്തി.
ജയന്തി സമ്മേളനത്തിലെ മുഖ്യാതിഥികളായ ശശിതരൂര്‍ എം പി, മുന്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ് എന്നിവരെ മന്നം സമാധിയിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സമ്മേളന നഗരിയിലേക്ക് വാദ്യമേളങ്ങളോടെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, പ്രസിഡന്റ് എം ശശികുമാറും മറ്റ് എന്‍ എസ് എസ് നേതാക്കളും സ്വീകരിച്ചാനയിച്ചു.
നിറഞ്ഞ കൈയടിയോടെയാണ് ശശി തരൂരിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നേരത്തേ ഗസ്റ്റ് ഹൗസില്‍ സുകുമാരന്‍ നായരും, തരൂരും ചര്‍ച്ച നടത്തി.