
മണ്ണയ്ക്കനാട്: വിശേഷമായ പ്രതിഷ്ഠയാണ് മണ്ണയ്ക്കനാട് എന്ന ഗ്രാമത്തിലെ ജലാധിവാസ ഗണപതി ക്ഷേത്രത്തിലേത്.
ജലാശയത്തിൻ്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ ഏക ജലാധിവാസ ഗണപതിക്ഷേത്രമാണ് ഇത്.
പത്തു കൈകളോടു കൂടിയ മഹാഗണപതി സങ്കല്പത്തിലാണ് പ്രതിഷ്‌ഠ. അതിപുരാതനമാണ് ഈ ക്ഷേത്രം. അതുകൊണ്ടുതന്നെ ഉത്ഭവം സംബന്ധിച്ച് ഐതിഹ്യമാണ് ഉള്ളത്.
മുൻപ് കൊടുംകാടായിരുന്ന ഇവിടെ ലോക നന്മയ്ക്കായി ഋഷിശ്വരന്മാർ നടത്തിയ മഹായജ്ഞത്തില്‍ സമസ്‌ത ദേവീദേവന്മാരും സാന്നിദ്ധ്യം അറിയിച്ചതോടെ ദേശത്തിന് അനുഗ്രഹവും പുണ്യവും ലഭിച്ചു.
യജ്ഞസമാപന സമയത്ത് ഹോമകുണ്ഡത്തില്‍ മഹാഗണപതി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. പിന്നീട് ഈ ഹോമകുണ്ഡം ജലം നിറഞ്ഞ ചിറയായി മാറി എന്നാണ് ഐതിഹ്യം. ഈ നൈസർഗ്ഗിക തടാകത്തിലെ ഗണപതി സാന്നിദ്ധ്യമാണ് ജലാധിവാസ ഗണപതിയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലാശയത്തിലെ ഗണേശ സാന്നിദ്ധ്യത്തെ കരിമുണ്ടൻ തേവർ എന്നും കാലങ്ങളായി വിളിച്ചു വരുന്നു. മഹാഗണപതിയുടെ മൂലസ്ഥാനവും ഈ ചിറയിലാണ്.
വിനായക ചതുർത്ഥി ദിനമായ 27 ന് 6.30 ന് പുളിയ്ക്കാപ്പറമ്പ് ദാമോദരൻ നമ്പ്യൂതിരിയുടെ കാർമികത്വത്തില്‍ ഷോഡശദ്രവ്യ മഹാഗണപതി ഹോമം. 16 ദ്രവ്യങ്ങളാണ് ഗണപതി ഹോമത്തിന് ഉപയോഗിക്കുന്നത്. സാധാരണ 8 ദ്രവ്യങ്ങള്‍ ചേർത്ത അഷ്ട ദ്രവ്യ ഗണപതി ഹോമമാണ് ക്ഷേത്രങ്ങളില്‍ പതിവ്.
ഷോഡശ ദ്രവ്യ ഗണപതി ഹോമം ചിറയില്‍ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്. 7 ന് നാരായണീയ പാരായണം, 9 ന് ഒറ്റയട നിവേദ്യം, 11 ന് പ്രസാദ ഊട്ട്, 5.30 ന് ഭജന – പൂതൃക്കോവില്‍ ഭജന സമിതി, 6.45 ന് നൃത്തം – ശ്രീ ദുർഗ നൃത്ത കലാലയം മണ്ണയ്ക്കനാട്, 7 ന് അത്താഴ പ്രസാദ ഊട്ട്, 7.30 ന് ചലച്ചിത്ര താരം ശാലു മേനോൻ നായികയായി എത്തുന്ന ചങ്ങനാശേരി ജയ കേരളയുടെ നൃത്ത നാടകം – നഗവല്ലി മനോഹരി.