
മണ്ണഞ്ചേരി : ആലപ്പുഴ മണ്ണഞ്ചേരിയിൽ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കെ.എസ്. ആർ.ടി.സി ബസിലിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം.
മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് ഷൺമുഖം ക്ഷേത്രത്തിന് സമീപം പുത്തൻ കളത്തിൽ രാമചന്ദ്രന്റെ മകൻ ആദർശ് (17)ആണ് മരിച്ചത്. കൊറ്റം കുളങ്ങര സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഒരു ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ നേതാജി ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.
അമ്പാനാകുളങ്ങരയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ സഹായിയായി പോകാറുള്ള ആദർശ് കടയടച്ച് വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ചേർന്ന് കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ് : വിജയശ്രീ. ആകാശ് ഏക സഹോദരനാണ്.