video
play-sharp-fill

Friday, May 16, 2025
Google search engine
Homeflashമൻമോഹൻസിംഗിന്റെ 33 വർഷത്തെ പാർലമെന്ററി ജീവിതം ഇന്ന് പര്യവസാനിക്കുകയാണ് ; 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന്...

മൻമോഹൻസിംഗിന്റെ 33 വർഷത്തെ പാർലമെന്ററി ജീവിതം ഇന്ന് പര്യവസാനിക്കുകയാണ് ; 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും.

Spread the love

ഡൽഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മന്‍മോഹന്‍ സിംഗിന്റെ 33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്.

അദ്ദേഹത്തിന് പകരം രാജസ്ഥാനില്‍ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും. കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്ന വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും അടക്കം ഇതിലുള്‍പ്പെടും.

ജവഹർലാൽ നെഹ്റുവിനും ഇന്ദിരാ ഗാന്ധിക്കും ശേഷം ഇന്ത്യ എന്ന രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമെ ഉള്ളു മൻമോഹൻ സിംഗ്.അതിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും ഇന്ത്യയിലെ ജനങ്ങൾക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നു മൻമോഹൻസിങ് എന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരുന്ന അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശനം ഒട്ടും തീരുമാനിച്ചിരുന്നതല്ല.പി വി നരസിംഹറാവു വിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

പ്രധാനമന്ത്രി ആകുന്നതിനുമുമ്പ് ധനകാര്യ മന്ത്രി ആയിരിക്കെ തൻറെ സാമ്പത്തികശാസ്ത്രപരിജ്ഞാനം കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിമറിക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി.സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം .അങ്ങനെ ഒട്ടനവധി എണ്ണം.

1991 ലാണ് മൻമോഹൻ സിംഗ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. ആസ്സാം സംസ്ഥാനത്തിൽ നിന്നുമാണ് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടത്.ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള അംഗമായിരിക്കെ പര്യവസാനിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments