രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് മൻമോഹൻ സിംഗ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യസഭയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുക.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവർക്കൊപ്പം എത്തിയാണ് മൻമോഹൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി എംപി മഥൻ ലാൽ സൈനി മരിച്ചതിനെ തുടർന്നാണ് രാജ്യസഭാ സീറ്റിൽ ഒഴിവ് ഉണ്ടായത്. രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിനാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസിന് 100 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 72 എംഎൽഎമാരും ഉണ്ട്. സംസ്ഥാനത്ത് കോൺഗ്രസ് ഭരിക്കുന്നതിനാൽ മൻമോഹൻ സിംഗിനു വിജയിക്കാൻ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Third Eye News Live
0