മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ച് കഴിച്ചവർക്ക് തിരിച്ചടിയായത് തോലും നഖവും വിൽക്കാൻ ശ്രമിച്ചത് ; തോൽ ഉണക്കാൻ വച്ചത് കേടുവരാതിരിക്കാൻ മഞ്ഞളും ഉപ്പും ചേർത്ത മിശ്രിതം പുരട്ടി : പുലിത്തോലിന്റെ ചിത്രം വാട്‌സ്അപ്പിൽ അയച്ച് കച്ചവടം ഉറപ്പിക്കാൻ വിനോദ് ചോദിച്ചത് അഞ്ച് ലക്ഷം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി : മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവച്ച് പിടിച്ച് കറി വച്ച് കഴിച്ചവർക്ക് തിരിച്ചടിയായത് തോലും നഖങ്ങളും പ്രതികൾ വിൽക്കാൻ ശ്രമിച്ചതോടെ. കേസിലെ ഒന്നാം പ്രതിയായ വിനോദ് പുലിത്തോലും നഖവും പെരുമ്പാവൂർ സ്വദേശിക്ക് വിൽക്കാനാണു ശ്രമിച്ചത് വനപാലകർ അറിഞ്ഞതോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വിനോദ് പുലിത്തോലിന്റെ ചിത്രം വാട്‌സ്ആപ്പിൽ അയച്ചു കൊടുത്ത് വിനോദ് കച്ചവടം ഉറപ്പിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ ചോദിച്ചത്. എന്നാൽ 25,000 തരാമെന്ന് പെരുമ്പാവൂർ സ്വദേശി സമ്മതിയ്ക്കുകയും ഒടുവിൽ 3 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദിന്റെ ഫോണിൽ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതോടപ്പം വിനോദിൽ നിന്നും പുലിത്തോൽ വാങ്ങാൻ തയാറായ പെരുമ്ബാവൂർ സ്വദേശിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

വിനോദിന്റെ കൃഷിയിടത്തിൽ നിന്നുമാണ് കഴിഞ്ഞ 20നാണ് പുള്ളിപ്പുലിയെ കുരുക്കിട്ടു പിടികൂടിയത്. മറ്റു 4 പേരും കൂടി പുലിയുടെ മാംസം വീതിച്ചെടുത്തു കറി വച്ചെന്നാണ് കേസ്. വിനോദിനൊപ്പം മുനിപ്പാറ ബേസിൽ ഗാർഡൻ വി.പി.കുര്യാക്കോസ്, പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി.എസ്.ബിനു, മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

ഇവർ തോൽ കേടു വരാതിരിക്കാൻ മഞ്ഞളും ഉപ്പും ചേർത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകർക്കു ലഭിച്ചു. വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്.

പറമ്പിൽ പുള്ളിപ്പുലി വരാറുണ്ടെന്നു മനസ്സിലാക്കിയ വിനോദ് കെണിയൊരുക്കി കാത്തിരുന്നത് ഒരു മാസത്തോളമാണ്. വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണ് കെണി ഉണ്ടാക്കാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു.

പുള്ളിപ്പുലിയുടെ കഴുത്തിൽ കമ്പി മുറുകി മുറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കെണിയിൽ കിടന്നു തന്നെ പുലി ചത്തു എന്നാണു നിഗമനം. പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേർതിരിച്ചു വീതിക്കുകയായിരുന്നു. എന്നാൽ പ്രദേശത്തു കുറെ നാളായി പുലിയുടെ ശല്യമുണ്ടെന്നും വളർത്തുമൃഗങ്ങളെയടക്കം പുലി പിടിച്ചെന്നു വനം വകുപ്പിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണു വിനോദിന്റെ കുടുംബത്തിന്റെ പ്രതികരണം. തുടർന്നാണു സ്വയം കെണി വയ്ക്കണ്ടിവന്നത്. പുലി കെണിയിൽപെട്ടു ചത്തതാണെന്നും ഇവർ പറഞ്ഞു.