
ഉടുമ്പന്‍ചോലയില്‍ വീട്ടില്‍ നിന്നും മാന്‍കൊമ്പുകള്‍ പിടികൂടി ; മാന്‍കൊമ്പുകള്‍ കണ്ടെത്തിത് ഏലം ഡ്രയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ : വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകന്‍
ഇടുക്കി : ലോക് ഡൗണിനിടെ വീടിനുള്ളില്‍ ചാരായം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസും പൊലീസും നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും മാന്‍കൊമ്പുകള്‍ പിടികൂടി.
ഉടുമ്പന്‍ചോല സര്‍ക്കിള്‍ പാര്‍ട്ടിയും, ഉടുമ്പന്‍ചോല റേഞ്ച് പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി പുഷ്പക്കണ്ടം – ശൂലപ്പാറ കരയില്‍ നടത്തിയ പരിശോധനയിലാണ് മാന്‍ക മ്പുകള്‍ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടുമ്പന്‍ചോല ശൂലപ്പാറ കരയില്‍ കൊച്ചു കുന്നേല്‍ വീട്ടില്‍ ജോഷി എന്നയാളുടെ വീട്ടില്‍ ചാരായം സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാന്‍കൊമ്പുകള്‍ കണ്ടെത്തിയത്.
വീടിന്റെ ഉള്ളില്‍ തന്നെയുള്ള ഏലം ഡ്രയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കൊമ്പുകള്‍ കണ്ടെത്തിയത്.കൊമ്പുകള്‍ കല്ലാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ കൈമാറി.
പ്രിവന്റീവ് ഓഫീസര്‍മാരായ ബാലന്‍ കെ.ആര്‍, രാജന്‍ കെ.എന്‍, ജെ.പ്രകാശ്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ്.എം.പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.