മലപ്പുറം മങ്കടയിൽ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

Spread the love

മലപ്പുറം : മങ്കട കർക്കിടകത്തിൽ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു യുവാവ് മരിച്ചു.

മങ്കട യുകെപടി സ്വദേശി നൗഫൽ ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ഓട്ടോയ്ക്ക്  മുന്നിലൂടെ മങ്കട കർക്കിടകം ഭാഗത്തുനിന്നും നായ കുറുകെ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്.

ശബ്ദം കേട്ട്  ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോ പിടിച്ച് ഉയർത്തി നൗഫലിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.