video
play-sharp-fill

മധു വാര്യർ ആവശ്യപ്പെട്ടതനുസരിച്ച്, മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച് മഞ്ജു വാര്യരുടെ മകൾ മീനാക്ഷി.

മധു വാര്യർ ആവശ്യപ്പെട്ടതനുസരിച്ച്, മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച് മഞ്ജു വാര്യരുടെ മകൾ മീനാക്ഷി.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മഞ്ജുവാരിയരുടെ അച്ഛൻ മാധവവാരിയരുടെ സംസ്‌കാരചടങ്ങുകൾ തുടങ്ങുന്നതിനു തൊട്ടുമുൻപായി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് സത്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു .
അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ മകളെത്തുമ്പോൾ സ്വകാര്യത തകരരുതെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് കരുതലുകൾ ഏറെ എടുത്തായിരുന്നു.
അധികമാർക്കും മഞ്ജുവിന്റെ മകളും മുൻ ഭർത്താവും എത്തുമെന്ന് അറിയില്ലായിരുന്നു.
രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. അതിന് തൊട്ടുമുമ്പാണ് വീട്ടിലേക്ക് ദിലീപും മകളുമെത്തിയത്. ഇരുവരും വരുന്നതിന് മുമ്പായി അമ്മയുടെ നിയുക്ത ജനറൽ സെക്രട്ടറിയും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ ഇടവേള ബാബു മഞ്ജുവിന്റെ വീട്ടിലെത്തിയത്. രാത്രി ഏഴേമുക്കാലോടെ എത്തിയ ഇരുവരും ഒരു മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഇവർ നേരെ വീട്ടിനുള്ളിലേക്കാണ് പോയത്. മാധ്യമ പ്രവർത്തകർക്ക് പോലും മുൻകൂട്ടി അറിവില്ലായിരുന്നു.
ഇവരെത്തിയതിന് ശേഷം മുൻ എം എൽ എകൂടിയായ ടി.വി ചന്ദ്രമോഹൻ മാത്രമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. ദിലീപിനും മീനാക്ഷിക്കും അസൗകര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കി ഇടവേള ബാബുവും. സംയുക്താവർമ്മയും ഗീതൂ മോഹൻദാസും പൂർണ്ണിമാ ഇന്ദ്രജിത്തും അടക്കമുള്ള മഞ്ജുവിന്റെ സിനിമാക്കാരായ സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മീനാക്ഷിയും ദിലീപും എത്തിയപ്പോൾ മഞ്ജുവിന്റെ സഹോദരൻ മധു വാര്യരും വീട്ടിലുണ്ടായിരുന്നു. മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ സഹോദരീ പുത്രിയോട് മധു ആവശ്യപ്പെട്ടു. മീനാക്ഷി അത് അനുസരിച്ചു. അതിന് ശേഷം അമ്മ മഞ്ജു വാര്യരുടെ അടുത്ത് ഇരുന്നു.
ആകെ തളർന്ന അമ്മയെ സമാധാനിപ്പിക്കാൻ മീനാക്ഷി ഒപ്പം നിന്നു. ഇതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾക്ക് മൃതദേഹം എടുത്തത്. ഈ സമയം വീട്ടിനുള്ളിൽ തന്നെ മീനാക്ഷിയും ദിലീപും ഇരുന്നു. ഇതിനിടെ വീട്ടിലേക്ക് വന്നത് ടി.വി ചന്ദ്രമോഹൻ മാത്രം. സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി മധു തിരിച്ചെത്തും വരെ ദിലീപും മകളും വീട്ടിനുള്ളിൽ തന്നെ ഇരുന്നു. എല്ലാം കഴിഞ്ഞെത്തിയ മധുവിനെ ദിലീപ് ആശ്വസിപ്പിച്ച ശേഷമാണ് ഇരുവരും തിരിച്ചത്. അപ്പൂപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താനെത്തിയതെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന അടുപ്പമുള്ളവരോട് ദിലീപ് പറഞ്ഞത്.