
‘വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’ ; സൂപ്പര്‍ ബൈക്കിലെ പുത്തന്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍
സൂപ്പര്‍ ബൈക്കിലെ പുത്തന്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍.
ബി എം ഡബ്ല്യുവിന്റെ സൂപ്പര്‍ ബൈക്കായ ആര്‍ 1250 ജി എസുമായാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ യാത്ര.
പി എ ബിനീഷ് ചന്ദ്രയാണ് ഇത്തവണ താരത്തിന്റെ സഹയാത്രികരില്‍ ഒരാള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രസകരമായ ഒരു യാത്രയില്‍ കമ്ബനി തന്നതിന് ബിനീഷ് ചന്ദ്രയോടും അബ്രുവിനും നന്ദി എന്ന കുറിപ്പിന് ഒപ്പമാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
‘വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
പ്രോപ്പര്‍ റൈഡിങ്ങ് ഗിയറുകള്‍ ധരിച്ചാണ് വനമേഖലയോട് സമാനമായ റോഡിലൂടെയാണ് മഞ്ജുവിന്റെ റൈഡ്.
ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കുകളില്‍ ഒന്നാണ് ആര്‍ 1250 ജി.എസ്. എന്ന മോഡല്‍. ഏകദേശം 23 ലക്ഷം രൂപയാണ് ഇതിന്റെ വില.
Third Eye News Live
0