സ്റ്റാർ സിങ്ങർ ഫെയിം മഞ്ജുഷയുടെ പിതാവും വാഹനാപകടത്തിൽ മരിച്ചു ; അപകടം സംഭവിച്ചത് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കവെ
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: ഐഡിയ സ്റ്റാർ സിങ്ങർ താരം മഞ്ജുഷ മോഹന്റെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു മോഹൻദാസിനെയും മരണം കവർന്നത്.
മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. എന്നാൽ അപകട ശേഷം ബൊലേറോ പിക്ക് അപ്പ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വാഹനം പൊലീസ് പിടികൂടി.പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻദാസ് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനി ലോറിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ. സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ ഏറെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.