
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
സിനിമയുടെ നിർമാതാവ് കൂടിയായ നടൻ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, സുഹൃത്ത് ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന്കോടതി പറഞ്ഞു.
കൂടാതെ അറസ്റ്റ് ചെയ്താല്‍ ഉടൻ ജാമ്യം നല്‍കണമെന്നും നിർദേശിച്ചു.
സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണ ഉദ്യോഗസ്ഥൻ മുൻപികെ ജൂലൈ 7ന് എല്ലാവരും ഹാജരാകണമെന്നും അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിടാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് മുൻകൂർ ജാമ്യം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ഇന്ന് ജാമ്യം അനുവദിച്ചത്.