
തിരുവനന്തപുരം: മലയാളത്തിലെ പ്രിയനടി മഞ്ജു വാര്യരെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പെണ്‍കുട്ടികള്‍ക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യരെന്നായിരുന്നു ശാരദക്കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നും തെളിയിച്ച സ്ത്രീയാണ് താരമെന്നും അവർ പറഞ്ഞു.
ശാരദക്കുട്ടിയുടെ കുറിപ്പിന്‍റെ പൂർണ്ണ രൂപം: ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങള്‍ക്കും കടമകള്‍ക്കും അച്ചടക്കങ്ങള്‍ക്കും നിന്ദകള്‍ക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികള്‍. കഴിവുകള്‍ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെണ്‍കുട്ടികള്‍ക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം – അതാണ് മഞ്ജു വാര്യർ . അതിരുകള്‍ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


