മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച്‌ ചുംബിച്ച സംഭവം; ക്ഷമാപണവുമായി ആരാധിക; മറുപടിയുമായി നടി

Spread the love

പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ചർച്ചാവിഷയമായ സംഭവമായിരുന്നു നടി മഞ്ജു വാരിയരെ ആരാധിക കടന്നുപിടിച്ച്‌ ചുംബിച്ചത്.

video
play-sharp-fill

പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് യുവതി നേരിട്ടത്.

സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും പലരും ചൂണ്ടിക്കാട്ടി. സ്‌നേഹമാണെങ്കിലും ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. അന്നത്തെ വൈറല്‍ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു യുവതിയുടെ വിശദീകരണം.

‘കുട്ടികാലം മുതല്‍ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചേച്ചിയാണ് അപ്പൊ മുതല്‍ മനസില്‍ ഉള്ളതാണ് ഒന്ന് നേരില്‍കാണാൻ. ആ ഇഷ്ടവും വളരുന്നതിന് അനുസരിച്ച്‌ ഒരുപാട് വലുത് ആയിരിന്നു. എന്റെ ഫ്രണ്ട്സ്, റിലേറ്റീവ്സ്, കൂടെ വർക്ക് ചെയ്യുന്നവർ അവരോടൊക്കെ പറയും ഞാൻ മഞ്ജു ചേച്ചിയെ നേരിട്ട് കാണും, കണ്ടാല്‍ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം. എന്നാലും അത്രമേല്‍ ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാണ് പക്ഷെ അത് ലൈഫില്‍ സത്യം ആയപ്പോള്‍ ഞാൻ പോലും അറിയാതെ എന്റെ മനസിലെ ആഗ്രഹം അത് കണ്ണുനീരായി, ഞാൻ മനസില്‍ ആഗ്രഹിച്ചത് എന്റെ മുന്നില്‍ വന്നപ്പോള്‍ അറിയാതെ സംഭവിച്ചു പോയതാണ്. ലവ്യു മഞ്ജുച്ചേച്ചി’- യുവതി കുറിച്ചു.