വിവാദങ്ങളെ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടില്ല ; സത്യം അറിയുന്ന നമ്മളെന്തിനു പേടിക്കണം ; മഞ്ജു വാര്യർ
സ്വന്തം ലേഖിക
കൊച്ചി : അന്നും ഇന്നും എന്നും ഞാൻ വളരെ പോസീറ്റിവായിട്ടാണ് ജീവിതത്തെ കാണുന്നത്. ഒന്നും പരിധിയിൽ കൂടുതൽ എന്നെ ബാധിക്കാൻ അനുവദിക്കാറില്ല. അങ്ങനെ മനഃപൂർവ്വം തടഞ്ഞ് നിർത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങൾ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നു. അത്രമാത്രം.
ജീവിതത്തിൽ നിർണായകമായ തീരുമാനമെന്നൊന്ന് പറയാനില്ല. ഇനി എന്തൊക്കെയാണ് ലൈഫിൽ വരാനിരിക്കുന്നതെന്ന് എന്നൊന്നും ഇപ്പോൾ നമുക്ക് അറിയില്ലല്ലോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വരെ ഒരു കാര്യവും ആലോചിച്ച്, വളരെ പ്ലാൻ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടേയില്ല. പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു. ഇനിയും അങ്ങനെ തന്നെയായിരിക്കും.
വിവാദങ്ങളെ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടൊന്നില്ലല്ലോ. ലൈഫിൽ ഒരു ഫ്ളോയിൽ അങ്ങനെ പോകുന്നു. അതിനിടയിൽ വരുന്ന കാര്യങ്ങളായിട്ട് മാത്രമേ എല്ലാത്തിനേയും കാണുന്നുള്ളു. ഒന്നും പ്രതികരണം പോലും അർഹിക്കുന്നില്ലാത്ത കാര്യങ്ങളാണ്. സത്യങ്ങളറിയാവുന്ന നമ്മളെന്തിന് പേടിക്കുന്നുവെന്നും മഞ്ജു ചോദിക്കുന്നു.