video
play-sharp-fill

സിനിമ ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

സിനിമ ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട്: സിനിമ ഷൂട്ടിങ്ങിനിടെ പ്രമുഖ നടി മഞ്ജു വാര്യർക്ക് പരിക്ക്. ഹരിപ്പാട്, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. മഞ്ജുവിന്റെ നെറ്റിയിൽ ആണ് പരിക്കേറ്റിട്ടുള്ളത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

വർഷങ്ങൾക്ക് ശേഷം സന്തോഷ് ശിവൻ സംവിധായകനായി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ജാക്ക് ആന്റ് ജിൽ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു മഞ്ജു വാര്യർക്ക് പരിക്കേറ്റത്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു സംഭവം. മഞ്ജു വാര്യരെ കൂടാതെ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗ്ഗീസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ് ശിവൻ തന്നെയാണ് ഛായാഗ്രാഹകനും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group