
വെറും ആരാധികയല്ല, ഇമ്മിണി വല്യ ആരാധിക; മഞ്ജുവിനെപ്പോലെ വേഷം ധരിച്ച ലക്ഷ്മി മുത്തശ്ശിയും വൈറല്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍
കൊച്ചി: ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്‌റ്റൈലിലായിരുന്നു ഹെയര്‍ സ്‌റ്റൈല്‍.
മഞ്ജു പങ്ക് വച്ച ആ ചിത്രം ഏറെ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. മഞ്ജുവിനെ അനുകരിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രംഗത്തെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കുറച്ച് താമസിച്ചെങ്കിലും ഇപ്പോഴിതാ അതിനെല്ലാം മുകളില്‍ ഏറെ സ്‌പെഷ്യലായി എത്തിയിരിക്കുകയാണ് മഞ്ജുവിന്റെ ഒരു കടുത്ത ആരാധിക. ലക്ഷ്മി എന്ന മുത്തശ്ശിയാണ് മഞ്ജുവിനെപോലെ വേഷം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
‘ ഇതിലും വലിയ മറ്റൊരു അംഗീകാരവും തനിക്ക് ഇല്ലായെന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതോടെ ആരാധകരും ലക്ഷ്മി മുത്തശ്ശിയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.