
മഞ്ജു വാര്യർ ഇനി ബൈക്കിൽ ചുറ്റും; ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ! പ്രചോദനമായിത് അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്ര
സ്വന്തം ലേഖകൻ
എറണാകുളം : ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി മഞ്ജു വാര്യര്‍. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരത്തിന്റെ ടെസ്റ്റ് .
അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ പല ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യർ ടൂവീലർ ലൈസൻസ് സ്വന്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്.
എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്റെ ചിത്രം. സിനിമാസ്വാദകരും ആരാധകരും ഏറ്റെടുത്ത ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കണ്‍മണി എന്ന കഥാപാത്രത്തെയാണ് തുവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്.