മഞ്ജുവിന്റെ പരാതി മുറുകിയാൽ ശ്രീകുമാർ മേനോൻ അകത്താകും: മഞ്ജു നൽകിയ പരാതിയിൽ നിർണ്ണായകമായ തെളിവുകളുമെന്ന് സൂചന; സാമ്പത്തിക ഇടപാടുകൾ അടക്കം കൈകാര്യം ചെയ്തിരുന്ന മേനോൻ മഞ്ജുവിന്റെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രശ്‌നത്തിൽ ഇടപെടാൻ മടിച്ച് സിനിമാ സംഘടനകൾ
സ്വന്തം ലേഖകൻ
കൊച്ചി: മഞ്ജുവാര്യരുടെ പരാതിയിൽ കേസുമായി സംസ്ഥാന പൊലീസ് മേധാവിയും സംഘവും മുന്നോട്ടു പോയാൽ ശ്രീകുമാർ മേനോൻ കുടുങ്ങിയേക്കും. മഞ്ജു ശ്രീകുമാർ മേനോന് എതിരായി നൽകിയിരിക്കുന്നത് സാമ്പത്തിക തിരിമറിയും മാനസിക പീഡനവും വധഭീഷണിയും അടക്കമുള്ള വകുപ്പുകൾ ചുമത്താൻ പര്യാപ്തമായ കുറ്റങ്ങളാണ്. ഈ സാഹചര്യത്തിൽ മലയാള സിനിമയിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചയ്ക്ക് തന്നെ വഴി വയ്ക്കുന്നതാണ് ഇപ്പോഴുണ്ടായ വിവാദങ്ങൾ.
എന്നാൽ, മഞ്ജുവും ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ ഇതുവരെയും സിനിമാ സംഘടനകൾ ഒന്നും തന്നെ തയ്യറായിട്ടുമില്ല. ശ്രീകുമാർ മേനോൻ – മഞ്ജു വാരിയർ വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് വ്യക്തമാക്കി ഫെഫ്ക്കയാണ് ആദ്യം രംഗത്ത് എത്തിയത്. മഞ്ജുവിന്റെ കത്ത് ലഭിച്ചിട്ടുണ്ട് എങ്കിലും ക്രിമിനൽ കേസായതിനാൽ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്ക് ഇടപെടാനാകില്ല. ഇതിനൊപ്പം ശ്രീകുമാർ മേനോൻ ഫെഫ്കയിൽ അംഗമല്ലെന്നും ജനറൽ സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണൻ വിവിധ മാധ്യമങ്ങളോടു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് നേരിട്ടെത്തി പരാതി നൽകിയ മഞ്ജു പിന്നീട്, സംവിധായകനെതിരെ നടി ഫെഫ്കയിലും പരാതി നൽകി. മൂന്ന് വരിയിൽ മാത്രം ഒതുങ്ങുന്ന കത്തായിരുന്നു മഞ്ജു നൽകിയത്. ഡിജിപിക്ക് പരാതി നൽകിയെന്നും കത്തിൽ മഞ്ജു പറയുന്നു.
പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കുമെന്നും നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ എന്നിട്ടു തീരുമാനമെടുക്കും നിയമനടപടി സ്വീകരിക്കു മെന്ന കാര്യത്തിൽ സംശമില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹറ പ്രതികരിച്ചിരുന്നു. തന്നെ അപമാനിക്കുന്നുവെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കെതിരെ സംഘടിതമായ നീക്കം ചിലർ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
മഞുവിന്റെ പരാതി സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക സെല്ലാണ് അന്വേഷിക്കുന്നത്. ഈ സെല്ലിലെ ഉദ്യോഗസ്ഥർ പരാതിയും, ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭി്്്ച്ചിട്ടുണ്ട്. ഭീഷണി വന്ന മൊബൈൽ ഫോണുകളുടെ വിശദാംശങ്ങൾ എല്ലാം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് പൊലീസ് ഇനി മഞ്ജുവിന്റെ അടക്കം മൊഴിയെടുക്കുക.